Kerala
പന്തളത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരുക്കേറ്റു
എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.

അടൂര്‍ | പന്തളം എം സി റോഡില്‍ അരമനപ്പടി മാരുതി ഷോറൂമിന്റെ മുന്‍വശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണു അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു.അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ബൈക്ക് യാത്രക്കാരനെ ആംബുലന്‍സില്‍ ആശുപത്രിയിലാക്കുകയും റോഡില്‍ വീണ മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കുകയും ചെയ്തു.
രാവിലെ 8 30ന് ആണ് സംഭവം. എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.
---- facebook comment plugin here -----