Connect with us

National

​2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ബിഡ് സമർപ്പണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

72 രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങൾ കോമൺ‌വെൽത്ത് ഗെയിംസിൽ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡൽഹി | 2030-ലെ കോമൺ‌വെൽത്ത് ഗെയിംസിനു (CWG) ബിഡ് സമർപ്പിക്കാനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നിർദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽനിന്നും അധികൃതരിൽ നിന്നുമുള്ള ഉറപ്പുകൾസഹിതം ആതിഥേയ സഹകരണ കരാറിൽ (HCA) ഒപ്പിടാൻ തീരുമാനമായി. ബിഡ് അംഗീകരിക്കപ്പെട്ടാൽ ഗുജറാത്ത് ഗവണ്മെന്റിന് ആവശ്യമായ ധനസഹായം അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

72 രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങൾ കോമൺ‌വെൽത്ത് ഗെയിംസിൽ പങ്കെടുക്കും. ഗെയിംസിനിടയിൽ ഇന്ത്യ സന്ദർശിക്കുന്ന നിരവധി കായികതാരങ്ങൾ, പരിശീലകർ, സാങ്കേതിക ഉദ്യോഗസ്ഥർ, വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തവും ഇതിൽ ഉൾപ്പെടും. ഇതു പ്രാദേശിക വ്യാപാരങ്ങൾക്കു പ്രയോജനമേകുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യും.

ലോകോത്തര സ്റ്റേഡിയങ്ങൾ, അത്യാധുനിക പരിശീലനസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് അഹമ്മദാബാദിനെ ആതിഥേയ നഗരമാക്കാൻ ആലോചിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം 2023-ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു.

Latest