Kerala
തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു
ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 26 വോട്ടിന് സിനി പരാജപ്പെട്ടിരുന്നു
തിരുവനവന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാര്‍ഡില്‍ മത്സരിച്ച വി ആര്‍ സിനി(50) ആണ് മരിച്ചത്.
ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 26 വോട്ടിന് സിനി പരാജപ്പെട്ടിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു സിനി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫാര്‍മസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാര്‍മസി സ്ഥാപനം നടത്തുകയായിരുന്നു
---- facebook comment plugin here -----


