Connect with us

Kerala

'തോല്‍വി ആര്യ രാജേന്ദ്രന്റെ തലയില്‍ കെട്ടിവെക്കേണ്ട; എം എം മണി പിന്നാക്ക ജനവിഭാഗത്തെ ആക്ഷേപിക്കരുതായിരുന്നു'

ആര്യ പാര്‍ട്ടിക്ക് വിധേയയായിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവന

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയില്‍ എംഎം മണിയെ തിരുത്തിയും മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന്റേത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി.

അവരുടെ പരിമിതിക്കുള്ളില്‍ അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട് അവര്‍ പരമാവധി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ആര്യ പാര്‍ട്ടിക്ക് വിധേയയായിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവനയാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം എം എം മണി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. എം എം മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. എം എം മണി തൊഴിലാളി വര്‍ഗ നേതാവും പാര്‍ട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയില്‍നിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്.

അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന ഒരുജനവിഭാഗങ്ങളെയും ഒരുരൂപത്തിലും ആക്ഷേപിക്കാന്‍ പാടില്ല. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു എന്നായിരുന്നു എംഎം മണി തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. പ്രസ്താവന വലിയ വിവാദമായിരുന്നു

 

Latest