Connect with us

National

സത്യം ജയിക്കും; മോദി സര്‍ക്കാരിനെ താഴെയിറക്കും: രാഹുല്‍ ഗാന്ധി

സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണെന്ന് രാഹുല്‍. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (എസ് ഐ ആര്‍) എന്നിവക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘വോട്ട് കള്ളന്‍ അധികാരസ്ഥാനം ഒഴിയുക’ (വോട്ട് ചോര്‍, ഗഡ്ഢി ചോഡ്) എന്ന ബാനറിനു കീഴിലാണ് റാലി നടത്തുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി പണം നല്‍കി വോട്ട് നേടുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണ്. അല്ലാതെ മോദിയുടേതല്ലെന്ന് ഓര്‍ത്തോളൂവെന്ന് രാഹുല്‍ പറഞ്ഞു.

ബി ജെ പിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. ഒരു തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ മത്സരിച്ചു നോക്കാം. അപ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കാം. ബി ജെ പി ഒരിക്കലും ജയിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു.

 

Latest