Connect with us

International

സിഡ്‌നി ബീച്ചിലെ വെടിവെപ്പ്; പ്രതികളിലൊരാളെ തിരിച്ചറിഞ്ഞു

നവീദ് അക്രം എന്നയാളെയാണ് തിരിച്ചറിഞ്ഞത്. 12 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Published

|

Last Updated

സിഡ്നി | ആസ്‌ത്രേലിയയിലെ സിഡ്‌നി ബീച്ചില്‍ 12 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം (24) എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളുടെ സിഡ്‌നി ബോണിറിഗ്ഗിലുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ പ്രാദേശിക സമയം രാത്രി 7.47ഓടെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 2.17) ആണ് വെടിവെപ്പുണ്ടായത്. രണ്ടുപേരാണ് വെടിയുതിര്‍ത്തത്. ബീച്ചില്‍ യഹൂദരുടെ ആഘോഷ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. പരിപാടിക്കായി നൂറുകണക്കിന് പേര്‍ ഇവിടെ എത്തിയിരുന്നു.

ഒരു വാഹനത്തിലെത്തിയ അക്രമകാരികള്‍, അതില്‍നിന്ന് പുറത്തിറങ്ങി വെടിവെപ്പ് നടത്തുകയായിരുന്നെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബീച്ചിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പരക്കം പായുന്നത് ദൃശ്യങ്ങളിലുണ്ട്. അക്രമത്തിനിടെ, ഒരാള്‍ പിറകിലൂടെ വന്ന് അക്രമികളിലൊരാളെ കീഴ്‌പ്പെടുത്തുന്നതും അയാളില്‍ നിന്ന് തോക്ക് പിടിച്ചെടുക്കുന്നതും ദൃശ്യത്തില്‍ കാണാം.

അക്രമം നടുക്കമുണര്‍ത്തുന്നതും ദുഃഖകരവുമാണെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.

Latest