Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്

യു ഡി എഫ് എം പിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ആന്റോ ആന്റണി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കി. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഇടപാടില്‍ ഉള്‍പ്പെട്ടുവെന്നു കരുതുന്ന വ്യവസായിയെ കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. വ്യവസായിയെയും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചേക്കും.

 

Latest