Kerala
നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു; വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത
വെളിച്ചത്തിന്റെ ഒരു നേരിയ കണിക താന്‍ കാണുന്നു. കേസ് കെട്ടിച്ചമതാണെന്ന് പരിഹസിച്ചവര്‍ക്കായി വിധി സമര്‍പ്പിക്കുന്നു. വിധി പലരെയും നിരാശപ്പെടുത്തി എന്നതില്‍ അത്ഭുതമില്ല. കൂടെ നിന്നവര്‍ക്ക് നന്ദി.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിധി വന്ന ശേഷമുള്ള ആദ്യ പ്രതികരണവുമായി അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. വെളിച്ചത്തിന്റെ ഒരു നേരിയ കണിക താന്‍ കാണുന്നു.
കേസ് കെട്ടിച്ചമതാണെന്ന് പരിഹസിച്ചവര്‍ക്കായി വിധി സമര്‍പ്പിക്കുന്നു. വിധി പലരെയും നിരാശപ്പെടുത്തി എന്നതില്‍ അത്ഭുതമില്ല. കൂടെ നിന്നവര്‍ക്ക് നന്ദി. ചില കാര്യങ്ങള്‍ ശരിയല്ലെന്ന് 2020 മുതല്‍ തന്നെ തോന്നിയിരുന്നുവെന്നും അതിജീവിത പറഞ്ഞു.
വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെടാനുള്ള ആറ് കാരണങ്ങള്‍ അവര്‍ വ്യക്തമാക്കി. 1. എന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. 2. കോടതി അന്തരീക്ഷം ശത്രുതാപരമായതിനാല്‍ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു 3. മെമ്മറി കാര്‍ഡ് തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും റിപോര്‍ട്ട് നല്‍കാന്‍ വൈകി. 4. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇതേ ജഡ്ജി തന്നെ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. 5. കേസില്‍ ആശങ്കയറിയിച്ച് പ്രധാന മന്ത്രിക്കും പ്രസിഡന്റിനും കത്തെഴുതേണ്ടി വന്നു. 6. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.



