Kerala
പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു
ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്
ആലപ്പുഴ | പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നല്‍കികൊണ്ടിരിക്കുമ്പോള്‍ വീടിനു സമീപം ഉണ്ടായിരുന്ന കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. അവശ നിലയിലായ കനകമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.
---- facebook comment plugin here -----



