Kerala
വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വരനെ കയ്യേറ്റം ചെയ്തു
അടൂര്‍ നെല്ലിമുകളിലാണ് മദ്യപസംഘം റോഡില്‍ ഭീതി വിതച്ചത്
അടൂര്‍ | വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വരനെ കയ്യേറ്റം ചെയ്തതായി പരാതി. അടൂര്‍ നെല്ലിമുകളിലാണ് മദ്യപസംഘം റോഡില്‍ ഭീതി വിതച്ചത്.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് ഏനാത്ത് പോലീസിനെ ഏല്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.
---- facebook comment plugin here -----



