Kerala
ഐ എഫ് എഫ്‌കെയില്‍ 'അവള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും
മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് പരിപാടി നടന്നത്
തിരുവനന്തപുരം | ഐ എഫ് എഫ്‌കെയില്‍ ‘അവള്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും. മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ ഗൂഢാലോചനക്കു തെളിവില്ലെന്നു കണ്ടെത്തി നടന്‍ ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിലാണ് ‘അവള്‍ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചത്.
ചലച്ചിത്രമേള നടക്കുന്ന വേദിയില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവള്‍ക്കൊപ്പം മാത്രം എന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെന്നും സംഘാടകര്‍ പറഞ്ഞു.
---- facebook comment plugin here -----



