Connect with us

Kerala

ബി ജെ പിയും യു ഡി എഫും വര്‍ഗീയ ധ്രുവീകരണം നടത്തി; തിരഞ്ഞെടുപ്പിലുണ്ടായത് എല്‍ ഡി എഫ് പ്രതീക്ഷിക്കാത്ത ഫലം: ഇ പി ജയരാജന്‍

തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

Published

|

Last Updated

കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം നടത്തിയതായി മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജന്‍. യു ഡി എഫ് ന്യൂനപക്ഷ പ്രീണനവും നടത്തി. എല്‍ ഡി എഫ് പ്രതീക്ഷിക്കാത്ത ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും ജയരാജന്‍ പറഞ്ഞു. നല്ല വിജയമുണ്ടാവേണ്ടിയിരുന്നിടത്ത് ഫലം വ്യത്യസ്തമായി. തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് 50 സീറ്റ് ലഭിക്കാന്‍ മാത്രം കോര്‍പറേഷന്‍ പരിധിയില്‍ ബി ജെ പി എന്താണ് ചെയ്തതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി ജെ പിയും യു ഡി എഫും വിജയം നേടിയത്. തിരഞ്ഞെടുപ്പില്‍ പത്തു വോട്ട് കിട്ടാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. നാടിന്റെ ഐക്യവും സാഹോദര്യവുമാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടത്. ഇത് ആപത്കരമാണ്. ഈ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

കേരളത്തിലേതുപോലെ ജനോപകാരപ്രദമായ ഒരു ഭരണം ഇന്ത്യയിലൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. എന്നാല്‍, വര്‍ഗീയ പ്രചാരണങ്ങളുണ്ടായപ്പോള്‍ ഇടതുപക്ഷം കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താതെ പോയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest