Kerala
ശബരിമലയില്‍ അരവണ പ്രതിസന്ധി; അവശേഷിക്കുന്നത് 27 ലക്ഷത്തില്‍ താഴെ ടിന്‍ മാത്രം
പ്രതിദിന വില്‍പന നാലുലക്ഷം ടിന്‍ കടന്നു. നട തുറക്കുമ്പോള്‍ 46 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നു.
പത്തനംതിട്ട | ശബരിമലയില്‍ അരവണ പ്രതിസന്ധി. 20 ടിന്‍ അരവണ മാത്രമാണ് നിലവില്‍ ഒരാള്‍ക്ക് വാങ്ങാനാകുന്നത്.
ബോക്‌സ് ഇല്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഒരു ബോക്‌സില്‍ പത്തെണ്ണം വീതമാണുള്ളത്. പ്രതിദിന വില്‍പന നാലുലക്ഷം ടിന്‍ കടന്നു.
നട തുറക്കുമ്പോള്‍ 46 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നു. നിലവില്‍ 27 ലക്ഷത്തില്‍ താഴെ ടിന്‍ മാത്രമാണ് ഉള്ളത്.
---- facebook comment plugin here -----



