Connect with us

Kerala

കോട്ടയം പുന്നക്കലില്‍ യുവാവ് ആറ്റില്‍ മുങ്ങിമരിച്ചു

കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.

Published

|

Last Updated

കോട്ടയം | നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കല്‍ ചുങ്കത്ത് യുവാവ് കൊടൂരാറ്റില്‍ മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.

ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ആണ് കൊടൂരാറ്റില്‍ നീന്താന്‍ എത്തിയത്. പുന്നക്കല്‍ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. നീന്തി മടങ്ങിയെത്തുന്നതിനിടെ ഗോപകുമാറിനെ ആറ്റില്‍ കാണാതാവുകയായിരുന്നു. മറ്റുള്ളവര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു.

സ്‌കൂബാ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കൊടൂരാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest