Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിധിയിലെ വിശദാംശങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണം; ഡി ജി പിക്ക് കത്ത് നല്‍കി ബിജു പൗലോസ്

വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ചതിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതിക്കത്ത് നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി. ബിജു പൗലോസ്. വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ചതിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതിക്കത്ത് നല്‍കിയത്.

വിധിയിലെ വിശദാംശങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റിന് ഉള്‍പ്പെടെ ലഭിച്ചത്. കേസിലെ വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രം ശിക്ഷിക്കപ്പെടുമെന്നും എട്ട് മുതല്‍ പത്ത് വരെയുള്ള ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടും എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളോടെയായിരുന്നു കത്ത്. വിധി ന്യായം എട്ടാം പ്രതിയായിരുന്ന ദിലീപുമായി ബന്ധപ്പെട്ടവരെ കാണിച്ച് ഉറപ്പ് വരുത്തിയെന്നത് അടക്കമുള്ള വിവരങ്ങളും ഒരാഴ്ച മുമ്പേ പുറത്തെത്തി.

വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍സിറ്റിവ് ആവ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്ന് സംശയമുയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറുകയും ചെയ്തിരുന്നു.

 

 

 

---- facebook comment plugin here -----

Latest