Kerala
ശബരിമല സ്വര്‍ണക്കൊള്ള: എസ് ഐ ടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല
ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പാണ്. ഒരു വ്യവസായി പറഞ്ഞ കാര്യങ്ങളാണ് എസ് ഐ ടിക്ക് കൈമാറിയത്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പാണ്. ഒരു വ്യവസായി പറഞ്ഞ കാര്യങ്ങളാണ് എസ് ഐ ടിക്ക് കൈമാറിയത്.
വിവരങ്ങള്‍ ശരിയാണോയെന്ന് അന്വേഷണ സംഘം കണ്ടെത്തട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
---- facebook comment plugin here -----