Kerala
സിപിഎം കാലുവാരി; പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിയില്‍ പ്രതികരിച്ച് എ വി ഗോപിനാഥ്
സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ല. പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണം
പാലക്കാട് | സിപിഎം കാലുവാരിയതാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിക്ക് കാരണമെന്ന് എ വി ഗോപിനാഥ്. തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിക്കുകയായിരുന്നു മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ എ വി ഗോപിനാഥിന് . എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഎമ്മും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എ വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ പരാജയപ്പെട്ടിരുന്നു.
സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ല. പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണം. തിരിച്ചടി നേരിട്ടെങ്കിലും രാഷ്ട്രീയത്തില്‍ തുടരുമെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി. എന്നാല്‍ ഇടത് പക്ഷത്തോട് ഒപ്പം തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ം, പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ വി ഗോപിനാഥ് 1991-ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലും എത്തിയിരുന്നു.



