Kerala
പാനൂരിലെ അക്രമ സംഭവങ്ങള്‍; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പോലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു
പോലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്.പാറാട് ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടിയിരുന്നു. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പോലീസ് ലാത്തി വീശി ഇരു പ്രവര്‍ത്തകരെയും സ്ഥലത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും വീടുകളില്‍ കടന്നുചെന്ന് വടിവാള്‍ വീശി ഭീഷണി മുഴക്കുകയുമായിരുന്നു



