Kerala
എന്‍ ഡി എ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: സി കെ ജാനു
ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോര്‍ഡ്-കോര്‍പറേഷന്‍ പ്രാതിനിധ്യം, രാജ്യസഭാ സീറ്റ് എന്നീ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.

കോഴിക്കോട് | എന്‍ ഡി എ മര്യാദ പാലിച്ചില്ലെന്ന് മുന്നണി വിട്ട ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സി കെ ജാനു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോര്‍ഡ്-കോര്‍പറേഷന്‍ പ്രാതിനിധ്യം, രാജ്യസഭാ സീറ്റ് എന്നീ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
എല്‍ ഡി എഫുമായോ യു ഡി എഫുമായോ സഹകരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും ജാനു പറഞ്ഞു. തത്കാലം ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തും.
ഇന്നലെയാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി എ വിട്ടത്. എന്‍ ഡി എയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതായി വ്യക്തമാക്കിയായിരുന്നു മുന്നണിയില്‍ നിന്ന് പുറത്തു പോന്നത്. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെ ആര്‍ പി) സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.