International
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തും; ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി മോദി
ഉഭയകക്ഷി ബന്ധം ശരിയായ വഴിയില്‍ മുന്നോട്ടെന്ന് മോദി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും.

ടിയാന്‍ജിന്‍ | ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം ശരിയായ വഴിയില്‍ മുന്നോട്ടെന്ന് കൂടിക്കാഴ്ചക്കു ശേഷം മോദി പ്രതികരിച്ചു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും. ഇന്ത്യയിലെയും ചൈനയിലെയും 2.8 ബില്യണ്‍ ജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ഷാങ്ഹായ് സഹകരണ കോര്‍പറേഷന്‍ ഉച്ചകോടിയുടെ വിജയത്തില്‍ ജിന്‍പിംഗിനെ മോദി അഭിനന്ദിച്ചു.
ചൈനയിലേക്ക് സ്വാഗതമെന്ന് മോദിയോട് ജിന്‍പിംഗ് പറഞ്ഞു. വീണ്ടും ചര്‍ച്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
---- facebook comment plugin here -----