Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ആദിവാസി ശിശു മരിച്ചു
പാലക്കാട് മീനാക്ഷിപുരം പാര്‍ഥിപന്‍-സംഗീത ദമ്പതികളുടെ മകള്‍ നാലുമാസം പ്രായമുള്ള കനിഷ്‌കയാണ് മരിച്ചത്. കുഞ്ഞ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നതായി മാതാപിതാക്കള്‍.

പാലക്കാട് | മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പാര്‍ഥിപന്‍-സംഗീത ദമ്പതികളുടെ മകള്‍ കനിഷ്‌കയാണ് മരിച്ചത്.
പോഷകാഹാരക്കുറവ് നേരിട്ടിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചില്ലെന്ന് കുഞ്ഞിന്റെ മാതാവ് സംഗീത പരാതിപ്പെട്ടു.
പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടാണ് ആശുപത്രിയിലെത്തിച്ചത്. മുല്‍പ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി.
---- facebook comment plugin here -----