Connect with us

Ongoing News

പഞ്ചായത്തംഗം ശ്രീജയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി ഭര്‍ത്താവ്

പോലീസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും പരാതിയില്‍ ഭര്‍ത്താവ് ജയകുമാര്‍.

Published

|

Last Updated

തിരുവനന്തപുരം | ആര്യനാട് കോട്ടക്കകം പഞ്ചായത്തംഗം ശ്രീജയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി. ഭര്‍ത്താവ് ജയകുമാറാണ് പരാതി നല്‍കിയത്. പോലീസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് ശ്രീജക്കെതിരെ സി പി എം അധിക്ഷേപമുണ്ടായെന്ന ആരോപണം ശക്തമാണ്. മരണം സംഭവിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജയകുമാറിന്റെ പരാതിയില്‍ പറയുന്നു.

ആസിഡ് അകത്തു ചെന്നാണ് ശ്രീജയുടെ മരണം. ഇക്കഴിഞ്ഞ 26-ന് രാവിലെയാണ് ശ്രീജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് പലരില്‍ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജയ്ക്ക് ഉണ്ടായിരുന്നു. കെ എസ് എഫ് ഇയില്‍ നിന്ന് വായ്പയെടുത്ത് കടം വീട്ടാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറായ ശ്രീജയെ ഈ കടത്തിന്റെ പേര് പറഞ്ഞ് സി പി എം പണം തട്ടിപ്പുകാരിയായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമാണ് ആരോപണം.

 

 

Latest