Connect with us

National

ബെംഗളൂരുവില്‍ ബ്യൂട്ടീഷ്യനായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ പിടിയില്‍

അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്. ബലാത്സംഗം നടത്തിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കവര്‍ച്ചക്കെത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്.

ബെംഗളൂരു ഗംഗോധനഹള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി വിസമ്മതിച്ചതോടെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഈസമയത്ത് മറ്റ് രണ്ടുപേര്‍ കാവല്‍ നിന്നു. യുവതിയില്‍ നിന്ന് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ പിടികൂടുകയായിരുന്നു. ബലാത്സംഗം നടത്തിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അയല്‍വാസിയായ സ്ത്രീ നല്‍കിയ ക്വട്ടേഷനാണോ സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബ്യൂട്ടീഷ്യനായി യുവതിയെ തേടി കസ്റ്റമേഴ്‌സ് എത്തുന്നതില്‍ അസ്വസ്ഥയായ സ്ത്രീ ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമയെ സമീപിച്ചിരുന്നെങ്കിലും വിഫലമായിരുന്നു.

 

 

Latest