National
ഇന്ധനം ചോർന്നു; ഇന്‍ഡിഗോ വിമാനം വാരണാസിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

വാരണാസി | 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിമാനത്തിന് ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് എടിസി അനുമതി നൽകി.
സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷിക്കുന്നുണ്ടെന്ന് വാരണാസി പോലീസ് അറിച്ചു. ആവശ്യമായ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം ശ്രീനഗറിലേക്കുള്ള യാത്ര തുടരും.