Kerala
കൗമാര കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം
568 പോയന്റുമായാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. 65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് ജില്ലക്ക് ഇതുവരെ ലഭിച്ചത്.

തിരുവനന്തപുരം | സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്. 65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്.
38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലവുമായി 375 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് (280 പോയിന്റ്) 25 സ്വര്‍ണം, 33 വെള്ളി, 31 വെങ്കലം എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്.
തൃശൂര്‍ (254), പാലക്കാട് (248), മലപ്പുറം (247), എറണാകുളം (222), കൊല്ലം (167), കാസര്‍കോട് (145), വയനാട് (68) എന്നിവയാണ് നാലുമുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.
---- facebook comment plugin here -----