Connect with us

Kerala

പിണറായിക്ക് താന്‍ അയച്ചതെന്ന പേരില്‍ വ്യാജ അസഭ്യ കവിത പ്രചരിക്കുന്നു; സൈബര്‍ പോലീസ് ശ്രദ്ധിക്കണമെന്ന് ജി സുധാകരന്‍

ഇത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണ്.ഗുരുതരമായ സൈബര്‍ കുറ്റമാണിത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് താന്‍ അയച്ചതെന്ന പേരില്‍ വ്യാജ അസഭ്യ കവിത പ്രചരിപ്പിക്കുന്നതായി മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്‍. ഇത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. ഇക്കാര്യം സൈബര്‍ പോലീസ് ഇത് ശ്രദ്ധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട്ടെ ഒരു സുഹൃത്താണ് അദ്ദേഹം അംഗമായ ഒരു ഗ്രൂപ്പില്‍ കവിത വന്നതായി ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്കിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്.

ജി സുധാകരന്റെ എഫ് ബി കുറിപ്പ്:
മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.

 

---- facebook comment plugin here -----

Latest