Connect with us

National

ലഡാക്ക്: സമരക്കാരുമായി ചര്‍ച്ച നടത്തി കേന്ദ്രം

കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്, ലേ അപെക്‌സ്‌ ബോഡി എന്നീ സംഘടനകളുടെ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിലുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്രം. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്, ലേ അപെക്‌സ്‌ ബോഡി എന്നീ സംഘടനകളുടെ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്. ഈ സംഘടനകളുടെ മൂന്നുവീതം പ്രതിനിധികള്‍, ലഡാക്ക് എം പി. മുഹമ്മദ് ഹനീഫ, അഭിഭാഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കുകയെന്നതിനു പുറമെ, തദ്ദേശീയ നിവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും സംഘടനാ പ്രതിനിധികള്‍ ഉയര്‍ത്തി.

ആക്ടിവിസ്റ്റും വിദ്യാഭ്യാസ പരിഷ്‌കരണ വാദിയും സ്റ്റുഡന്‍സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ സ്ഥാപക ഡയറക്ടറുമായ സോനം വാങ്ചുകിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 24നാണ് സമരം നടന്നത്. സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിലായ സോനം വാങ്ചുക് ഇപ്പോഴും ജയിലിലാണ്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി റിട്ട. ജഡ്ജി ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.

---- facebook comment plugin here -----

Latest