Kerala
ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു
പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകിട്ട് 4.15 ന് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യാത്രയാക്കി.

തിരുവനന്തപുരം | ശബരിമല ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.
പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകിട്ട് 4.15 ന് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യാത്രയാക്കി.
ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും രാഷ്ട്രപതിയെ യാത്രയാക്കാന്‍ എത്തിയിരുന്നു.
---- facebook comment plugin here -----