Connect with us

Kerala

വേട്ടനായ്ക്കളും ഷൂട്ടര്‍മാരും അണിനിരന്ന് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി

മലപ്പുറം ജില്ലകളിലെ അംഗീകാരമുള്ള ഒമ്പതു ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ട നായ്ക്കളും ചേര്‍ന്നായിരുന്നു 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിലൂടെ ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്

Published

|

Last Updated

പാലക്കാട് | വേട്ടനായ്ക്കളും ഷൂട്ടര്‍മാരും 18 മണിക്കൂര്‍ അധ്വാനിച്ച് 87 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ചാണ് വേട്ട നടന്നത്.

മലപ്പുറം ജില്ലകളിലെ അംഗീകാരമുള്ള ഒമ്പതു ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ട നായ്ക്കളും ചേര്‍ന്നായിരുന്നു 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിലൂടെ 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. ഓങ്ങല്ലൂര്‍ പഞ്ചായത്തിനൊപ്പം ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും സഹകരിച്ചാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

അലി നെല്ലേങ്കര, ദേവകുമാര്‍ വരിക്കത്ത്, ചന്ദ്രന്‍ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാന്‍ കെ പി, വേലായുധന്‍ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സമീപ കാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഇതെന്ന് ഷൂട്ടര്‍മാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest