Kerala
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
രണ്ടുവര്‍ഷമായി കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസമായി പണം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ വീട്ടിലെത്തിയത്
മലപ്പുറം | വായ്പാ കുടിശ്ശികയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി നടത്തിയ ആക്രമത്തില്‍ മഞ്ചേരി വായ്പ്പാറപടി സ്വദേശി അസദുല്ലക്കും കുടുംബത്തിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അസദുല്ലയുടെ കുടുംബം വായ്പ എടുത്തിരുന്നു. രണ്ടുവര്‍ഷമായി കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസമായി പണം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ വീട്ടിലെത്തിയത്.
പണം ഉടന്‍ അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. മകന്‍ അമീന്‍ സിയാദിനെ ഹെല്‍മറ്റ് കൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അസദുല്ലയ്ക്കും ഭാര്യക്കും പരിക്കേറ്റത്. സംഭവത്തില്‍ കുടുംബം മഞ്ചേരി പോലീസില്‍ പരാതി നല്‍കി. കുടുംബത്തെ ആക്രമിച്ചിട്ടില്ലെന്നാണ് ധനകാര്യ സ്ഥാപന ജീവനക്കാര്‍ പറയുന്നത്.



