Kerala
സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് തരൂര്‍
കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അവാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാട് തരൂര്‍ കൈക്കൊണ്ടത്.
ന്യൂഡല്‍ഹി | സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എം പിക്ക്. എന്നാല്‍, അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്ന് തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് തരൂര്‍ ഈ നിലപാടെടുത്തത്. പുരസ്‌കാര വിതരണ സമയത്ത് തരൂര്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലേക്ക് പോകും.
എച്ച് ആര്‍ ഡി എസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
തരൂരിന്റെ പ്രതികരണത്തിനായി മാധ്യമ പ്രതിനിധികള്‍ വീട്ടിലെത്തിയിരുന്നെങ്കിലും തരൂര്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് തരൂരിന്റെ ഓഫീസാണ് നിലപാട് അറിയിച്ചത്.
---- facebook comment plugin here -----



