Connect with us

National

ആവശ്യമെങ്കില്‍ സി ഇ ഒയെ പുറത്താക്കും; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രി

ഡി ജി സി എയുടെ വീഴ്ചയും പരിശോധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ഡിഗോ പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സി ഇ ഒയെ പുറത്താക്കും. ഡി ജി സി എയുടെ വീഴ്ചയും പരിശോധിക്കും.

പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയമുണ്ട്. നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും മന്ത്രി പറഞ്ഞു.

ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, എയര്‍ ഇന്ത്യയുടേത് ഈ സമയത്ത് ഇരട്ടിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest