Kerala
ചിത്രപ്രിയയുടെ ദുരൂഹ മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
മരണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നത് ദൃശ്യത്തിലുണ്ട്.
കൊച്ചി | എറണാകുളം മലയാറ്റൂരില്‍ ചിത്രപ്രിയ എന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നത് ദൃശ്യത്തിലുണ്ട്.
ഇന്ന് രാവിലെ പത്തിന് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് അലന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവ ദിവസം അലന്‍ ചിത്രപ്രിയയെ നിരവധി തവണ വിളിച്ചതായി ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇന്നലെയാണ് മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശിയായ പത്തൊമ്പതുകാരി ചിത്രപ്രിയയുടെ മൃതദേഹം സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി.
സംഭവം കൊലപാതകമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ആക്രമിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള മുറിവാണിതെന്നും പോലീസ് പറഞ്ഞു.


