Uae
യു എ ഇയില്‍ കുടുംബ വിസ നടപടികള്‍ ഇനി എളുപ്പമാകും; ഐ സി പി റെസിഡന്റ് ഫാമിലി സേവനം ആരംഭിച്ചു
താമസക്കാരായ കുടുംബങ്ങളുടെ എല്ലാ വിസ ഇടപാടുകളും ഒരൊറ്റ അപേക്ഷയിലൂടെ പൂര്‍ത്തിയാക്കാന്‍ ഈ സേവനം സഹായിക്കും.
അബൂദബി | ‘റെസിഡന്റ് ഫാമിലി’ പദ്ധതി നടപ്പിലാക്കുന്നതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) പ്രഖ്യാപിച്ചു. സീറോ ബ്യൂറോക്രസി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്.
താമസക്കാരായ കുടുംബങ്ങളുടെ എല്ലാ വിസ ഇടപാടുകളും ഒരൊറ്റ അപേക്ഷയിലൂടെ പൂര്‍ത്തിയാക്കാന്‍ ഈ സേവനം സഹായിക്കും. ഓരോ കുടുംബാംഗത്തിനും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പകരം ഒരു അപേക്ഷ മതിയാകും.
വിവരങ്ങള്‍ നല്‍കുന്നതും രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതും പണമടക്കുന്നതും എല്ലാം ഒറ്റ ഘട്ടത്തില്‍ പൂര്‍ത്തിയാക്കാം. ഉപഭോക്താക്കള്‍ക്ക് ലളിതവും പൂര്‍ണമായും ഡിജിറ്റലുമായ അനുഭവം നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



