Kerala
യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫും പുതുപ്പള്ളി സ്വദേശിയുമായ ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം | കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. നാല്‍പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫും പുതുപ്പള്ളി സ്വദേശിയുമായ ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതി ലോഡ്ജില്‍ വന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായും ബിബിന്‍ ജോര്‍ജിനായി അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ഗ്രീന്‍ ഇന്‍ ലോഡ്ജില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബിബിന്‍ ജോര്‍ജ് ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലേക്ക് ആസ്മിനയെ കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. എന്നാല്‍, ഇന്ന് രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിബിന്‍ ജോര്‍ജിനെ കാണാതാവുകയും ചെയ്തു.