Kerala
മാസപ്പിറവി കണ്ടില്ല; മിഅ്റാജ് ദിനം ജനുവരി 17 ശനിയാഴ്ച
ഡിസംബർ 22 തിങ്കളാഴ്ചയാണ് റജബ് ഒന്ന്
കോഴിക്കോട് | ജമാദുൽ ആഖിർ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ റജബ് ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഡിസംബർ 22 തിങ്കളാഴ്ചയാണ് റജബ് ഒന്ന് ആരംഭിക്കുന്നത്. ഇതനുസരിച്ച് ഈ വർഷത്തെ മിഅ്‌റാജ് ദിനം (റജബ് 27) ജനുവരി 17 ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.
റജബ് മാസത്തിന്റെ പുണ്യം ഉൾക്കൊണ്ട് ആരാധനാ കർമ്മങ്ങളിൽ സജീവമാകാൻ വിശ്വാസികളോട് നേതാക്കൾ ആഹ്വാനം ചെയ്തു.
---- facebook comment plugin here -----



