Connect with us

Uae

ദുബായ് സിറ്റി സോണ്‍ സാഹിത്യോത്സവിന് തുടക്കമായി

ഐസിഎഫ് യുഎഇ നാഷനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ |  ചിറകുള്ള ചിന്തകള്‍ തളിര്‍ക്കുന്ന നാമ്പുകള്‍ എന്ന പ്രമേയത്തില്‍ പതിനഞ്ചാമത് ദുബായ് സിറ്റി സാഹിത്യോത്സവ് ഇന്ന് ഊദ് മേത്ത ഗ്ലെന്റെല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ തുടക്കമായി.
ഐസിഎഫ് യുഎഇ നാഷനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു

റാഷിദിയ്യ കറാമ,ബര്‍ദുബായ്, അവീര്‍ ,സത് വ എന്നീ സെക്ടറുകളില്‍ നിന്ന് 34 യൂണിറ്റുകളിലെ 500 ല്‍ പരം പ്രതിഭകള്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരത്തോടെ സമാപിക്കും. വസന്തം തേടുന്ന വിത്തുകള്‍ എന്ന വിഷയത്തില്‍ നഗരിയില്‍ സാംസ്‌കാരിക സംഗമം നടക്കുന്നു. സംഗമത്തില്‍ അനൂപ് കേച്ചേരി അതിഥിയായിരിക്കും.

സാഹിത്യോത്സവ് നഗരിയില്‍ നടക്കുന്ന സാംസ്‌കാരിക ഒത്തിരിപില്‍
മുഹമ്മദലി കിനാലൂര്‍,ഫസല്‍ മട്ടന്നൂര്‍ ദിലീപ് സി എന്‍ എന്‍, ആഷിക് നെടുമ്പുര, അസി, ജാഫര്‍ കണ്ണപുരം എന്നിവര്‍ ഇടപ്പെട്ട് സംസാരിക്കും.മഗ്‌രിബിന് ശേഷം നടക്കുന്ന സമാപന സംഗമത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ സംബന്ധിക്കും.

 

Latest