Connect with us

Kerala

കൂടുതല്‍ നിയമ നടപടികളും 25 ലക്ഷം നഷ്ടപരിഹാരവും വേണം; ആവശ്യം അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം

Published

|

Last Updated

പാലക്കാട്  | പാലക്കാട് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്. രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.ഇതിന് പുറമെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല. നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി

ബുധനാഴ്ച വൈകിട്ടാണമ മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്

സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര്‍ അടങ്ങിയ സംഘം രാം നാരായണനെ ക്രൂരമായി മര്ദിച്ചെന്നാണ് പോലീസ് പറയുന്നത്. മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പോലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.

 

---- facebook comment plugin here -----

Latest