Kerala
മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളാരും ഇനി സ്വപ്‌നം കാണേണ്ട: ഇ പി ജയരാജന്‍
ആര് ഇറങ്ങി പുറപ്പെട്ടാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ല.

തിരുവനന്തപുരം | മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളാരും ഇനി സ്വപ്‌നം കാണേണ്ടെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. പദവി സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ആഗ്രഹം വെറുതെയാണ്. ആര് ഇറങ്ങി പുറപ്പെട്ടാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
നാട്ടിലെ ജനങ്ങളെല്ലാം പുതിയ കേരളത്തിനൊപ്പമുള്ള സഞ്ചാരം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ പൂര്‍ണമായ നാടിനു വേണ്ടിയുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത്, സംസ്ഥാനത്തിന്റെ താത്പര്യങ്ങളും ജനതാത്പര്യങ്ങളും ഒരു പോലെ സംരക്ഷിക്കുന്ന നിലപാടുകളുമായി സ്വീകരിക്കുന്നസര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
പി എം ശ്രീ വിഷയത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. പാര്‍ട്ടികള്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, ഒടുവില്‍ ശരിയായ നിലപാട് സ്വീകരിച്ച് ഇടത് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ജയരാജന്‍ പ്രതികരിച്ചു.
‘