Kerala
ഞാന്‍ ഡി മണിയല്ല, എംഎസ് മണി; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മണിയെ ചോദ്യം ചെയ്ത് എസ് ഐ ടി
കേസുമായി തനിക്ക് യൊതുരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തിന് ആള് മാറി പോയതാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
ചെന്നൈ | ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മണിയെന്ന ആളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിണ്ടിഗലിലെത്തിയാണ് ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തത്. അതേ സമയം കേസുമായി തനിക്ക് യൊതുരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തിന് ആള് മാറി പോയതാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഡി മണിയല്ലെന്നും എം എസ് മണിയാണെന്നും ഇയാള്‍ വ്യക്തമാക്കി.
തന്റെ ഫോണ്‍ നമ്പര്‍ ആരോ ദുരുപയോഗം ചെയ്യുന്നു. അതെ കുറിച്ചാണ് എസ്‌ഐടി ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഉപയോഗിക്കുന്ന നമ്പര്‍ സുഹൃത്തായ ബാലമുരുഗന്റേതാണ്. ആ നമ്പര്‍ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് സ്വര്‍ണ്ണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ല. പോലീസുകാര്‍ കുറച്ച് ഫോട്ടോകള്‍ കാണിച്ചും. എന്നാല്‍ ഇതൊലുള്ള ആരെയും തനിക്കറിയില്ലെന്ന് മറുപടി നല്‍കിയെന്ന് എം എസ് മണി പറഞ്ഞു.ബാലമുരുഗന്‍ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു.
അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേര്‍ത്തു.
അതേ സമയം ബാലമുരുകനെന്ന ഡി മണിയും കൂട്ടരും ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ നടത്തിയെന്നാണ് വിദേശ വ്യവസായി എസ് ഐടിക്ക് മൊഴി നല്‍കിയിരുന്നു
ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്ഐടിയുടെ അന്വേഷണം. ദിണ്ടിഗലിലെ മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം.




