Connect with us

Kerala

നാമനിർദേശപത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് പത്രികാ സമര്‍പ്പിച്ചത്

Published

|

Last Updated

കണ്ണൂര്‍| നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് പത്രികാ സമര്‍പ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് മത്സരിക്കുന്നത്.

മണ്ഡലത്തില്‍ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കണ്‍വെന്‍ഷനും മുഖ്യമന്ത്രി പൂര്‍ത്തീകരിച്ചിരുന്നു. പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ പുനലൂര്‍ സോമരാജന്‍, കെ വരദരാജന്‍ എന്നിവര്‍ കൈമാറി. ഗാന്ധിഭവനിലെ അമ്മമാര്‍ നല്‍കിയ തുകയാണിത്.

Latest