Kerala
ജിമ്മില്‍ പോയി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കിനു പിന്നില്‍ ലോറി ഇടിച്ചു മരിച്ചു
ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകന്‍ ലുക് മാന്‍ (22) ആണ് മരിച്ചത്
കാസര്‍കോട് | രാത്രി ജിമ്മില്‍ പോയി വരികയായിരുന്ന കോളജ് വിദ്യാര്‍ഥി, ബൈക്കിനു പിന്നില്‍ ലോറി ഇടിച്ചു മരിച്ചു. കാസര്‍കോട് പാലക്കുന്നില്‍ ഉണ്ടായ അപകടത്തില്‍ ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകന്‍ ലുക് മാന്‍ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പാലക്കുന്ന് ടൗണിലാണ് അപകടം. ജമ്മില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മംഗളൂരു ശ്രീദേവി കോളേജില്‍ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിയാണ് മരിച്ച ലുക് മാന്‍. മാതാവ്: റസീന മൊഗ്രാല്‍പുത്തൂര്‍. സഹോദരങ്ങള്‍: നൗമാന്‍, സഫ്‌റാന്‍, ഫാത്തിമ.







