Kerala
കെ സുധാകരന്റെ സമ്മര്‍ദ്ദ തന്ത്രത്തിനു ഹൈക്കമാന്‍ഡ് വഴങ്ങുന്നു; സുധാകരന് കണ്ണൂരില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയേക്കും
എം പി മാരില്‍ കെ സുധാകരനു മാത്രം ഇളവു നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു
ന്യൂഡല്‍ഹി | പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ സമ്മര്‍ദ്ദ തന്ത്രം ഫലം കാണുന്നു. കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. എം പി മാരില്‍ കെ സുധാകരനു മാത്രം ഇളവു നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
എ കെ ആന്റണി അവസാനം ഇടപെട്ടതാണ് തീരുമാനം മാറാന്‍ വഴിയൊരുക്കിയതെന്നാണ് വിവരം. സി പി എമ്മുമായി പോരടിച്ചു വളര്‍ന്ന നേതാവ് സി പി എമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന്‍ വഴിയൊരുക്കരുത് എന്ന സുധാകരനോട് അഭ്യര്‍ഥിച്ചതായും എ കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് വിടുകയാണെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി പിന്തുണയോടെ മത്സരിക്കുമെന്ന സൂചന പുറത്തുവന്നതോടെയാണ് ഹൈക്കമാന്‍ഡ് തീരുമാനം തിരുത്തിയത്. സുധാകരന്‍ ഇല്ലാത്ത പട്ടിക പുറത്തുവിട്ടാല്‍ ഉടനെ തന്റെ തീരുമാനം പ്രഖ്യാപിക്കാനായിരുന്നു കെ സുധാകരന്റെ നീക്കം.


