Kerala
ഏറ്റുമാനൂര്‍ നഗരസഭയെ ടോമി കുരുവിള നയിക്കും
നഗരസഭയുടെ 26ാം വാര്‍ഡായ കാരിത്താസിസല്‍ നിന്ന് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി അഡ്വ. സെബി വോട്ടീരിനെ പരാജയപ്പെടുത്തിയാണ് ടോമി വിജയിച്ചത്.
ഏറ്റുമാനൂര്‍ | ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാനായി യുഡിഎഫിലെ ടോമി കുരുവിള പുളിമാന്‍തുണ്ടം (കോണ്‍ഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ടോമി കുരുവിളക്ക് 21ഉം ബിജെപിയിലെ വേണുഗോപാലന്‍ നായര്‍ക്ക് ഏഴും എല്‍ഡിഎഫിലെ ഇ എസ് ബിജുവിന് (സിപിഎം) ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ടുകള്‍ അസാധുവായി.
നഗരസഭയുടെ 26ാം വാര്‍ഡായ കാരിത്താസിസല്‍ നിന്ന് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി അഡ്വ. സെബി വോട്ടീരിനെ പരാജയപ്പെടുത്തിയാണ് ടോമി വിജയിച്ചത്. ടോമിക്ക് 292 ഉും സിബിക്ക് 104 വോട്ടുകളുമാണ് ലഭിച്ചത്.
നഗരസഭയിലെ 36 വാര്‍ഡുകളില്‍ 21ഉം യുഡിഎഫ് നേടിയിരുന്നു. എല്‍ഡിഎഫിന് ആറും എന്‍ഡിഎക്ക് ഏഴും സീറ്റുകളുമാണ് ഉള്ളത്.
---- facebook comment plugin here -----




