Connect with us

Uae

അബൂദബി; വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് മടങ്ങാൻ അനുമതി

മാർച്ച് 31 വരെ രാജ്യാന്തര യാത്രക്കാർക്ക് ഇളവ്

Published

|

Last Updated

അബൂദബി|വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റില്ലാതെ തന്നെ യു എ ഇയിലേക്ക് മടങ്ങിവരാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) ആണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മേഖലയിലെ അസാധാരണ സാഹചര്യങ്ങളും വ്യോമഗതാഗത തടസ്സവും കാരണം വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി കഴിഞ്ഞ വിദേശത്തുള്ള താമസക്കാരുടെ എല്ലാ കേസുകളും ഈ തീരുമാനത്തിൽ ഉൾപ്പെടും. വിമാന സർവീസുകൾ നിർത്തിവെച്ചത് പോലുള്ള നിയന്ത്രണങ്ങൾ കാരണം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പുതിയ എൻട്രി വിസക്ക് അപേക്ഷിക്കാതെ തന്നെ ഈ കാലയളവിൽ പ്രവേശനം ഉറപ്പാക്കും.
അടിയന്തര സാഹചര്യങ്ങളിൽ താമസക്കാരുടെ ഭാരം ലഘൂകരിക്കുന്നതിനും കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും യു എ ഇ സ്വീകരിച്ച മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിയ കുടുംബാംഗങ്ങൾക്കും കുടുംബനാഥനും തിരികെ വരാനും കുടുംബത്തോടൊപ്പം ജീവിതം തുടരാനും ഇതിലൂടെ അവസരമൊരുങ്ങും. വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ബാധിക്കപ്പെട്ട താമസക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും അധികൃതർ സംവിധാനം ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----

Latest