Connect with us

Ongoing News

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ശക്തമായി ഇടപെടും; ഗ്യാസ് ബുക്കിങ്ങില്‍ ആശങ്ക വേണ്ട: മന്ത്രി ജി ആര്‍ അനില്‍

മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടന്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തെന്ന് മന്ത്രി ജി ആര്‍ അനില്‍. ഗാര്‍ഹിക സിലിണ്ടറില്‍ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ അറിയിച്ചതെന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഇന്ന് മുതല്‍ ആശങ്ക വേണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഗാര്‍ഹികേതര സിലിണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടന്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ഹോട്ടല്‍ റെസ്റ്റോറന്റ് മേഖലയ്ക്ക് കേന്ദദം നിര്‍ദ്ദേശം നല്‍കി. ഭക്ഷണം പാകം ചെയ്യാന്‍ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദല്‍ സംവിധാനങ്ങള്‍ക്കും സര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്ഥാനങ്ങള്‍ക്ക് നാല്‍പതിനായിരം ലിറ്റര്‍ അധിക മണ്ണെണ്ണ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തിയുടെ കാര്യമില്ലെന്നുമാണ് ഇപ്പോഴും കേന്ദ്രം പറയുന്നത് .വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ബുക്കിംഗില്‍ ചെറിയ നിയന്ത്രണങ്ങള്‍ വരുത്തിയതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

 

---- facebook comment plugin here -----

Latest