Connect with us

Kerala

വ്യാജമായി പേര് ചേര്‍ത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

പരാതിയും നടപടിയും ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്നാണ് പ്രാഥമിക സൂചന.

Published

|

Last Updated

പത്തനംതിട്ട |  വ്യാജമായി പേര് ചേര്‍ത്തെന്ന പരാതിക്ക് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി. അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടേതാണ് നടപടി. ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്താണെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി ഇപ്പോര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമാണ്. ജില്ലാ പഞ്ചായത്ത് അംഗവുമാണ്. പരാതിയും നടപടിയും ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്നാണ് പ്രാഥമിക സൂചന.

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേര്‍ത്തത് കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചാണെന്നും എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു.കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.

തുവയൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. ഈ വിലാസത്തില്‍ നിലവില്‍ താമസിക്കാരില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കാനും ഉത്തരവിട്ടു.അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവില്‍ ഈ വിലാസത്തില്‍ ഉള്ള വസ്തുവില്‍ തനിക്കും അവകാശമുണ്ട്. മുന്‍പ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നുവെന്നും സപ്ലൈ ഓഫീസര്‍ സിപിഐ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു

 

---- facebook comment plugin here -----

Latest