Connect with us

Kerala

തിരുവനന്തപുരം ചാലയില്‍ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തില്‍ ഫോര്‍ട്ട് പോലീസിന് പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം| രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്കിടെ തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഗ്യാസാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മോഷ്ടാവ് കള്ളതാക്കോല്‍ ഉപയോഗിച്ചാണ് ഹോട്ടല്‍ തുറന്നത്.

ഹോട്ടലിലെ മെയിന്‍ സ്വിച്ചും മോഷ്ടാവ് ഓഫ് ചെയ്തിരുന്നു. എന്നാല്‍ സിസിടിവിയില്‍ എല്ലാ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. അതേസമയം, ഹോട്ടലിനെ കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് സംശയം. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഫോര്‍ട്ട് പോലീസിന് പരാതി നല്‍കി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest