Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്ന് രണ്ടു തവണയായി 1120 രൂപ കുറഞ്ഞു

ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.  ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്ന് രണ്ട് തവണയായി പവന് 1120 രൂപയാണ് കുറഞ്ഞത്.

ജനുവരിയില്‍ ഒരു പവന് സര്‍വകാല റെക്കോര്‍ഡായ 1,31,160 രൂപയായിരുന്നു സ്വര്‍ണ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.

 

.

---- facebook comment plugin here -----

Latest