Kerala
കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ നാലമത്തെ കുഞ്ഞ് അതിഥികൂടിയെത്തി; സമാധാന സന്ദേശമായി "ആരവ് "
എഴ് ദിവസം പ്രായവുമുള്ള ആണ്‍ കുഞ്ഞ് എത്തിയത്
കോഴിക്കോട്| കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നാലമത്തെ കുഞ്ഞ് അതിഥികൂടിയെത്തി. ഇന്നലെ രാത്രി 10.37നാണ് എഴ് ദിവസം പ്രായവുമുള്ള ആണ്‍ കുഞ്ഞ് എത്തിയത്. 3.500 ഗ്രാം ഭാരമുുള്ള പൂര്‍ണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയില്‍ സംരക്ഷണയിലാണ്.
യുദ്ധത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന അശാന്തിയുടെ കാലത്ത് ലോക ജനത ഏറേ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അര്‍ത്ഥം വരുന്ന ‘ആരവ്’ എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.
കുഞ്ഞിന്റെ വരവറിയിച്ച് അമ്മതൊട്ടിലിനോട് ചേര്‍ന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനില്‍ അലാറം മുഴങ്ങി. നേഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ എത്തിച്ച് പ്രഥമ പരിശോധനകള്‍ നടത്തി. കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ആശുപത്രിയില്‍ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.
അമ്മതൊട്ടിലില്‍ മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍ കുട്ടിയുമാണുള്ളത്. ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെര്‍ത്ത്യൂസ് എന്നും പേരിട്ടു .കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെണ്‍ കുഞ്ഞിന് നിലാവ് എന്നും പേരിട്ടിരുന്നു.




